
കൊച്ചി: കൊച്ചി ലഹരിപാർട്ടിക്കേസുമായിബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലഹരി പാർട്ടിയിലേക്ക് ആളുകളെ എത്തിച്ചത് ഇയാളാണെന്നാണ് പോലീസിന്റെ സംശയം. നേരത്തെയും ഇയാൾ ലഹരിക്കേസിൽ പ്രതിയായിരുന്നു.
ലഹരി പാർട്ടിയിലേക്ക് നിരവധി ആളുകളെ എത്തിച്ചത് ബിനു ജോസഫ് ആണെന്നാണ് പോലീസ് കരുതുന്നത്. ഇയാളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബിനു ജോസഫിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
മറ്റാരും തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബോബി ചലപതി എന്ന പേരിൽ ഓംപ്രകാശ് മുറിയെടുത്തത് എന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്റലിജൻസിന്റേയും മറ്റും നിരീക്ഷണത്തിലുള്ള ആളാണ് ഇയാൾ. മൂന്ന് മുറികളും ഒരേപേരിലായിരുന്നു ബുക്ക് ചെയ്തിരുന്നത്.
ലഹരി പാർട്ടിയിൽ പങ്കെടുത്ത 20-ലധികം ആളുകളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ ആളുകളെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിലുള്ള ലഹരിപാർട്ടികൾ ഓംപ്രകാശും കൂട്ടാളികളും നേരത്തേയും നടത്തിയിട്ടുണ്ടോ എന്ന കാര്യവും, അത്തരത്തിൽ നടത്തിയിട്ടുണ്ടെങ്കിൽ ആരൊക്കെ പാർട്ടിയിൽ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ചു വരികയാണ്.
ഗുണ്ടാനേതാവായിരുന്ന ഓംപ്രകാശ് മയക്കുമരുന്ന് കടത്തിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാൾ ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡിജെ പാർട്ടികൾക്കായി വിദേശത്തുനിന്ന് ഓംപ്രകാശും സംഘവും കൊക്കെയ്ൻ എത്തിക്കുന്നതായാണ് പോലീസ് പറയുന്നത്. ഇവർ പലതവണ കൊച്ചി നഗരത്തിൽ എത്തിയെങ്കിലും പോലീസിന് കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും പിടിയിലാവുകയായിരുന്നു. പ്രതികളിൽനിന്ന് എട്ട് ലിറ്ററോളം മദ്യം പിടികൂടിയെങ്കിലും കുറഞ്ഞ അളവിലുള്ള ലഹരിമരുന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിൽ ഇവർ കോടതി ജാമ്യം അനുവദിച്ചു.
പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരുടെ പേരുകളാണ് പ്രതികളെ ഹോട്ടലിൽ സന്ദർശിച്ചതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
Content Highlights: kochi drug case one in custody omprakash
Published: 07 Oct 2024, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented