താനൂര്‍: കുട്ടികളെ ഭയപ്പെടുത്താന്‍ തട്ടിക്കൊണ്ടുപോകുന്നതുപോലെ രംഗമൊരുക്കിയ യുവാക്കള്‍ കുടുങ്ങി. കോര്‍മന്‍ കടപ്പുറം ഫഖീര്‍ പള്ളിക്ക് സമീപം മദ്രസ വിട്ടു വരികയായിരുന്ന കുട്ടികളെയാണ് ഇവര്‍ ഭയപ്പെടുത്തിയത്. പ്രാങ്കിന് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവാക്കളുടെ മൊഴി. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
കോര്‍മന്‍ കടപ്പുറം ദഅവ മദ്രസയിലെ വിദ്യാര്‍ഥികളായ ആമ്പിച്ചിന്റെ പുരയ്ക്കല്‍ അബ്ബാസിന്റെ പേരമക്കളെയാണ് ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. മുഖം മറച്ചെത്തിയ ഇവരില്‍ ഒരാള്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങിവന്ന് കുട്ടിയെ എടുത്ത് വണ്ടിയില്‍ക്കയറ്റാന്‍ ശ്രമിക്കുന്നതും കൂടെയുണ്ടായിരുന്ന കുട്ടികള്‍ എതിര്‍ക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികളുടെ എതിര്‍പ്പും ബഹളവും കാരണം ശ്രമം ഉപേക്ഷിച്ച് ഇവര്‍ സ്‌കൂട്ടറില്‍ത്തന്നെ രക്ഷപ്പെടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് ഇവര്‍ കുട്ടികളുടെ അയല്‍ വീട്ടിലുള്ളവര്‍ തന്നെയാണെന്ന് മനസ്സിലായത്. കോര്‍മന്‍ കടപ്പുറം കോട്ടിലകത്ത് സുല്‍ഫിക്കര്‍ (19), ഫഖീര്‍ ബീച്ച് ബീരാന്‍ കുട്ടിന്റെ പുരയ്ക്കല്‍ യാസീന്‍ (18) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രാങ്കായി തമാശയ്ക്കുവേണ്ടി ചെയ്തതാണെന്നാണ് പോലീസിന് നല്‍കിയ മൊഴി. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Content Highlights: kidnapping prank in tanur malappuram police booked two youth
Published: 27 Dec 2023, 03:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented