
എം.പി. മുഹമ്മദ് സഹദ്, സഹായി എ. സബീൽ എന്നിവരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ
കണ്ണൂര്‍: പിഎസ്സി പരീക്ഷയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പരീക്ഷയെഴുതിയ പെരളശ്ശേരി മുണ്ടല്ലൂര്‍ സ്വദേശി സുറൂര്‍ ഹൗസില്‍ എന്‍.പി. മുഹമ്മദ് സഹദ് (25), ബ്ലൂ ടൂത്ത് വഴി ഉത്തരം നല്കിയ രണ്ടാം പ്രതി പെരളശ്ശേരി സ്വദേശി എ. സബീല്‍ (23) എന്നിവരെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കണ്ണൂര്‍ എസിപി പ്രദീപന് കണ്ണിപ്പൊയ്യിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കോപ്പിയടി പിടികൂടിയ കണ്ണൂര്‍ പയ്യാമ്പലത്തെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിച്ച് ബുധനാഴ്ച തെളിവെടുപ്പ് നടത്തും.
രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്ന പിഎസ്സിയുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതുന്നതിനിടെയാണ് കോപ്പിയടിച്ചത്.
മുന്‍പ് എഴുതിയ പിഎസ്സി പരീക്ഷയ്ക്കും സമാനമായ രീതിയില്‍ കോപ്പിയടിച്ചിട്ടുണ്ടെന്ന് എസിപി പ്രദീപന് കണ്ണിപ്പൊയ്യിലിന്റെ ചോദ്യംചെയ്യലില്‍ കേസിലെ ഒന്നാം പ്രതി അബ്ദുള്‍ സഹദ് സമ്മതിച്ചു. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന എസ്ഐ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് കോപ്പിയടിച്ചത്.
Content Highlights: Two individuals arrested in Kannur for using electronic devices and Bluetooth to cheat in a PSC exam. Police custody granted for further investigation into the Secretariat Assistant and SI exam fraud.
Published: 08 Oct 2025, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented