കുന്നംകുളം: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുന്ന സംഘത്തിലെ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി എരനെല്ലൂര്‍ പുത്തന്‍പീടികയില്‍ വീട്ടില്‍ യൂസഫ് അലി (50), മാടക്കത്തറ വെള്ളാനിക്കര സൂര്യ നഗറില്‍ പാണ്ടിപറമ്പ് രായ്മരക്കാര്‍ വീട്ടില്‍ ഷനീര്‍ ഷോനു (39) എന്നിവരെയാണ് എസ്എച്ച്ഒ യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

To advertise here,

എറണാകുളം കൈപ്പത്തൂര്‍ കുഴിക്കാട്ടില്‍ ദീപക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോര്‍ജിയ, ബള്‍ഗേറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ലക്ഷങ്ങള്‍ വാങ്ങിയിരുന്നത്. ചിലര്‍ക്ക് സന്ദര്‍ശക വിസയും നല്‍കിയിരുന്നു. 15 ലക്ഷത്തോളം രൂപ ഈ രീതിയില്‍ തട്ടിപ്പുനടത്തിയതായാണ് വിവരം. തട്ടിപ്പുനടത്തുന്നതിന് ഇവരുടെ പിന്നില്‍ വലിയൊരു സംഘമുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.