തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് പണംവാങ്ങി ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്നും പരോൾ അനുവദിക്കാൻ പലരിൽനിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജിയുടെപേരിൽ വിജിലൻസ് കേസ്. ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ്കുമാറിന്റെ പേരിലാണ് കേസ്.
വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടുത്തദിവസംതന്നെ വിജിലൻസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകും.
രാഷ്ട്രീയക്കൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവയിലെ പ്രതികൾക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് വിനോദ്കുമാർ തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തി. മയക്കുമരുന്നു കേസുകളിലെ പ്രതികൾക്ക് ഉൾപ്പെടെ ഇത്തരത്തിൽ പണംവാങ്ങി സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം വാങ്ങിയശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു.
വിയ്യൂർ ജയിലിൽനിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥൻ ഇടനിലക്കാരനായാണ് വിനോദ്കുമാർ പണംവാങ്ങിയതെന്നും കണ്ടെത്തി. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചു. അനധികൃത സ്വത്തു സമ്പാദനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Jail DIG Under Vigilance Probe for Alleged Bribery in Prisoner Facilities and Parole
Published: 18 Dec 2025, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented