ചെന്നൈ: തിരുനെല്‍വേലിയിലെ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ മരിച്ച ദളിത് യുവാവിന്റെ കാമുകിയുടെ മാതാപിതാക്കളെ പോലീസ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സബ് ഇന്‍സ്പെക്ടര്‍മാരായ ശരവണനും കൃഷ്ണകുമാരിക്കുമെതിരേയാണ് നടപടി.
കൊല്ലപ്പെട്ട ഐടി ജീവനക്കാരനായ കെവിന് കുമാറി (27)ന്റെ കാമുകി സുഭാഷിണിയുടെ അച്ഛനും അമ്മയും ആണ് ഇവര്‍. കെവിന് കുമാറിനെ വെട്ടിക്കൊന്ന ഇവരുടെ മകന് സുര്‍ജിതിനെ ഗുണ്ടാചട്ടം ചുമത്തി ജയിലിടച്ചു. സുഭാഷിണിയുടെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം കേസന്വേഷണം പോലീസില്‍നിന്നും ക്രൈം ബ്രാഞ്ച് സിഐഡി ഏറ്റെടുത്തു. തൂത്തുക്കുടി ജില്ലയിലെ ഇറാല്‍ സ്വദേശിയായ കെവിന് കുമാര്‍ ചെന്നൈയിലുള്ള ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പാളയംകോട്ടയിലെ കെടിസി നഗറിലെ സുഭാഷിണിയുമായി സ്കൂള്‍ കാലംമുതല്‍ അടുപ്പത്തിലായിരുന്നു കെവിന് കുമാര്‍.
സുഭാഷിണിയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിര്‍ത്തു. 25-ന് കെടിസി നഗറില്‍ വെച്ച് സുഭാഷിണിയുടെ സഹോദരന് സുര്‍ജിത് കെവിന് കുമാറിനെ വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ കീഴടങ്ങിയ സുര്‍ജിത്തിനെ അറസ്റ്റുചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ശരവണനെയും കൃഷ്ണകുമാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തന്റെ മകന്റെ മരണത്തില്‍ നീതിനടപ്പാക്കാന്‍വേണ്ടി അഭ്യര്‍ഥിച്ച കെവിന് കുമാറിന്റെ അച്ഛന് ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരത്തുക നിരസിക്കുകയും മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. സത്യം പുറത്തുകൊണ്ടുവരാന്‍ പെണ്‍കുട്ടിയെയും ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ശരവണനെയും കൃഷ്ണകുമാരിയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതുവരെ മകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ചന്ദ്രശേഖരനും ബന്ധുക്കളും വ്യക്തമാക്കി.
Content Highlights: Dalit youth killed in an honor killing in Tirunelveli, Accused Police Couple Suspended
Published: 31 Jul 2025, 01:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented