അഡൂര്‍(കാസര്‍കോട്): ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് അഡൂര്‍ കുറത്തിമൂല സ്വദേശി രേഖയെ (27) കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് കുത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്കി.
മണ്ടക്കോല്‍ സ്വദേശിയായ ഭര്‍ത്താവില്‍നിന്നുള്ള വിവാഹമോചനത്തിന് രേഖ കേസ് നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് കൂടിയായ പ്രതാപ് നിരന്തരം ശല്യംചെയ്യുന്നെന്ന് കാണിച്ച് യുവതി വനിതാസെല്ലിലും ആദൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇനി ശല്യംചെയ്യില്ലെന്ന് ഇയാള്‍ ഉറപ്പുനല്കിയതുമാണെന്ന് രേഖയുടെ സഹോദരന് രമണ്ണ പറഞ്ഞു.
എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് അഡൂര്‍ ലോട്ടറി സ്റ്റാളില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവെ വഴിയില്‍ കാത്തുനിന്ന പ്രതാപ് കഠാരയുപയോഗിച്ച് രേഖയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്.
Content Highlights: A 27-year-old woman was stabbed in the neck by her ex-boyfriend in Adhur, Kasaragod.
Published: 09 Sept 2025, 07:46 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented