
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജനതാദൾ (എസ്) നേതാവും എം.എൽ.എയുമായ ഒന്നാം പ്രതി എച്ച്.ഡി. രേവണ്ണ കസ്റ്റഡിയിൽ. പിതാവായ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ഹാസനിലെ വീട്ടിൽ നിന്നാണ് എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും രേവണ്ണ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിരുന്നില്ല. ഇതോടെ രണ്ട് തവണ എച്ച്.ഡി. രേവണ്ണയ്ക്കെതിരേയും മറ്റൊരു പ്രതിയും എച്ച്.ഡി. രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണയ്ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും സെഷൻസ് കോടതി ഇത് തള്ളിയിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് എച്ച്.ഡി. രേവണ്ണ. രേവണ്ണയുടെ ഭാര്യയുടെ അകന്ന ബന്ധുവും വീട്ടിലെ ജോലിക്കാരിയുമായ സ്ത്രീയുടെ അടുത്ത് ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് ഇയാൾക്കെതിരേയുള്ള കേസ്. 2019- 22 കാലഘട്ടത്തിൽ എച്ച്.ഡി. രേവണ്ണയുടെ വീട്ടിൽവെച്ച് പീഡനം നടന്നുവെന്നാണ് പരാതി. ഇയാളെ വൈദ്യപരിശോധന അടക്കം നടത്തി കോടതിയിൽ ഹാജരാക്കും.
Content Highlights: HD Revanna Accused Of Kidnapping Woman Taken Into Custody
Published: 04 May 2024, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented