കരിപ്പൂര്‍:  എയര്‍പോര്‍ട്ടിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.56 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്നും ബഹറിന്‍ നിന്നുമെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

To advertise here,

സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശിയായ വിഷ്ണുദാസ്,വടകര സ്വദേശിയായ ഷിജിത്ത് എന്നിവരേയും കാരിയര്‍മാരെന്ന് കരുതുന്ന ആറ് പേരേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറിയ സ്വര്‍ണ ഉരുളകളായി ശരീരത്തില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്.