കണ്ണൂർ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശി പി.കെ. മോഹനനെയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി സി.ആർ.ഡെന്നി ശിക്ഷിച്ചത്. തടവ് കൂടാതെ, 50,000 രൂപ പിഴയും അടയ്ക്കണം. പ്രൊസിക്യൂഷന് വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ.കെ. അജിത് കുമാർ കോടതിയിൽ ഹാജരായി.

To advertise here,

2021 ഡിസംബറിലായിരുന്നു നാടിനെ ഞെട്ടിച്ച ദാരുണമായ സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയായ രതി(51)യെ വീട്ടിനുള്ളിൽ പൂട്ടിയിട്ടശേഷം മോഹനൻ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും മുന്നിലേയും പിന്നിലേയും വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന്, വാതിൽ ചവിട്ടിപ്പൊളിച്ച് അയൽവാസികൾ അകത്തുകടന്നപ്പോഴാണ് കഴുത്തറ്റുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.