കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ കൊലക്കേസിൽ കണ്ണൂർ വനിതാജയിലിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന പ്രതി ഷെറിൻ ആക്രമിച്ചെന്ന്‌ പരാതി നൽകിയ വിദേശ തടവുകാരിയെ ജയിൽ മാറ്റി. മയക്കുമരുന്ന് കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന നൈജീരിയൻ സ്വദേശിനി കെനി സിംപോയു ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്.

To advertise here,

ജൂലിയെ മർദിച്ചെന്ന പരാതിയിൽ ഷെറിൻ, ഷബ്‌ന എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണം കഴിച്ച് വെള്ളമെടുക്കാൻ പോകുന്നതിനിടെ ഷെറിനും രണ്ടാംപ്രതിയായ ഷബ്‌നയും ചേർന്ന് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ്‌ ജൂലി നൽകിയ പരാതിയിൽ പറയുന്നത്.

14 വർഷം തടവ് പൂർത്തിയാക്കിയതിനെത്തുടർന്ന് ഷെറിന്റെ ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്തത് വിവാദമായിരുന്നു.