
കണ്ണൂര് സെൻട്രൽ ജയില് | Photo:mathrubhumi
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തിൽ കുത്തേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. കുത്തേറ്റ മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ജയിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരന്റെ മർദ്ദനവുമുണ്ടായി. ഒരു പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചത്. 28-ാം തീയതി രാവിലെ 7:30 ഓടെയായിരുന്നു സംഭവം. ഭക്ഷണത്തിന് ശേഷം കഴിക്കേണ്ട ഗുളിക, ഭക്ഷണത്തിന് മുൻപായി നൽകണമെന്ന് സുഹൈൽ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇത് മുൻകൂട്ടി നൽകാൻ കഴിയില്ലെന്ന് അവിടെയുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സുഹൈൽ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. സുഹൈലിനെതിരെ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: A KAAPA detainee was stabbed in Kannur Central Jail, and an officer was assaulted in the Special Sub Jail.
Published: 29 Aug 2026, 11:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented