കളമശ്ശേരി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിക്കുകയും രണ്ടുകോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തയാൾ പോലീസ് പിടിയിലായി. കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന കാസർകോട് കൊളഹൂർ വരികുളം വീട്ടിൽ പ്രദീപ്കുമാറാ (43) ണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.
ഇടപ്പള്ളിയിൽ ഇയാൾ നടത്തിയിരുന്ന ഭുവൻശ്രീ ഇൻഫോടെക് ആൻഡ് മാൻപവർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാനുള്ള ലൈസൻസുണ്ടെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതി നടത്തിയിരുന്ന സ്ഥാപനത്തിലെ ഉദ്യോഗാർഥികൾക്ക് വിദേശത്ത് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാൾ 2022 ഓഗസ്റ്റ് മുതൽ 2025 ജൂലായ് വരെ 78 ഉദ്യോഗാർഥികളിൽനിന്നായി 1,98,00,000 രൂപയും പ്രതിയുടെ ആവശ്യങ്ങൾക്കായി 4,50,000 രൂപയും തട്ടിയെടുത്തു. 2023 സെപ്റ്റംബറിൽ 15 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷൈജ, എസ്‌സിപിഒമാരായ മാഹിൻ അബൂബക്കർ, ലിബിൻ കുമാർ എന്നിവരാണ് പുതുക്കാട്ടുനിന്ന് പ്രതിയെ പിടികൂടിയത്.
Content Highlights: Kalamassery police arrested a man who repeatedly raped a woman, extorted over Rs 2 crore, and gold ornaments by promising overseas jobs. Read details.
Published: 30 Oct 2025, 06:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented