
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളുള്‍പ്പെടെ പരിശോധിക്കണമെന്ന് പോലീസ് കോടതിയില്‍. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 15 വരെ മാര്‍ട്ടിനെ കസ്റ്റഡിയില്‍ വിട്ടു. പോലീസ് ഇടപെടലില്‍ നന്ദിയുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. തനിക്ക് അഭിഭാഷകന്‍ വേണ്ടെന്നത് കോടതിയിൽ ആവര്‍ത്തിക്കുകയും ചെയ്തു. കേസ് സ്വയം വാദിച്ചുകൊള്ളാമെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്.
പോലീസിനെതിരെ പരാതികളൊന്നുമില്ലെന്നും പോലീസുകാരുടെ പെരുമാറ്റം നല്ലതായിരുന്നുവെന്നും നന്ദിയറിയിക്കുന്നു എന്നുമാണ് ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞത്. പത്തു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. അത് കോടതി അംഗീകരിക്കുകയും ചെയ്തു.
പത്തു ദിവസത്തെ കസ്റ്റഡിയില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ അന്വേഷിച്ച് ഉറപ്പാക്കേണ്ടതുണ്ട്. പ്രതിക്ക് വിദേശബന്ധമുണ്ടോയെന്നതും കുറ്റകൃത്യത്തില്‍ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും.
സ്‌ഫോടനം നടത്തിയതിനു പിന്നിലെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് പോലീസ് അന്വേഷിക്കും. സ്‌ഫോടകവസ്തു നിര്‍മിക്കാനുള്ള സാങ്കേതിക പരിജ്ഞാനം എങ്ങനെ ലഭിച്ചുവെന്നും സ്‌ഫോടനത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും പരിശോധിക്കും. അന്വേഷണത്തോടൊപ്പം പത്തോളം സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തും. സ്‌ഫോടനം നടന്ന സ്ഥലം, സ്‌ഫോടനത്തിനു ശേഷം ഇയാള്‍ വീഡിയോ ചിത്രീകരിച്ച സ്ഥലം, സ്‌ഫോടകവസ്തു നിര്‍മ്മിക്കാനായി ബാറ്ററിയും പെട്രോളുമുള്‍പ്പടെ വാങ്ങിയ സ്ഥലങ്ങള്‍, ഇവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതുകൊണ്ടാണ് പത്തു ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
അതിനിടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് ഇന്ന് മരിച്ചത്.
Content Highlights: kalamassery bomb blast, prime accused, dominic martin, refuses legal aid
Published: 06 Nov 2023, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented