
ചെങ്ങന്നൂര്‍: പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ ജോലി വാഗ്ദാനംചെയ്തു തട്ടിപ്പു നടത്തിയയാള്‍ പിടിയില്‍. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ബിനീഷ് ഭവനില്‍ വി. ബിജു(40)വിനെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
ഒരു മന്ത്രിയുമായും പേഴ്സണല്‍ സ്റ്റാഫുമായും ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പോലീസ് പറഞ്ഞു. ജോലി വാഗ്ദാനംചെയ്ത് കൊഴുവല്ലൂര്‍ സ്വദേശി ഉല്ലാസില്നിന്ന് 1.30 ലക്ഷം രൂപ വാങ്ങിയശേഷം മുങ്ങി. സമാനരീതിയില്‍ മറ്റു പലരില്‍നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നാണു വിവരം.

കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവിടത്തെ സ്റ്റേഷന്‍പരിധിയില്‍ രണ്ടു തട്ടിപ്പുകേസുണ്ട്.
ടി.വി. ചാനലിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി കബളിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാള്‍ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് യു ട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ. എ.സി. വിപിന്‍, എസ്.ഐ. എസ്. പ്രദീപ്, സി.പി.ഒ. ജിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights: job offer fraud, fake identity card, arrest,chengannur
Published: 11 Nov 2024, 07:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented