
ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പ്രതികാരമായി എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറത്ത് കൊന്നു. കര്‍ണാടകത്തിലെ ഹാസനിലാണ് സംഭവം. ഹാസന് മൊസലെ ഹൊസഹള്ളി ഗവ. എന്‍ജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ ബി.ഇ. വിദ്യാര്‍ഥിനി സുചിത്ര(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ കോളേജില്‍നിന്ന് പഠിച്ചിറങ്ങിയ തേജസിനെ (23) പോലീസ് അറസ്റ്റുചെയ്തു.
തേജസുമായി സുമിത്രയ്ക്ക് നേരത്തേ അടുപ്പമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് പിന്മാറി. വീണ്ടും സംസാരിക്കാനെന്നുപറഞ്ഞ് തേജസ് സുമിത്രയെ ബൈക്കില്‍ക്കയറ്റി ഹാസനുസമീപമുള്ള ആളൊഴിഞ്ഞ മലമ്പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധത്തെ സുചിത്ര നിരസിച്ചതോടെ കത്തിയെടുത്ത് കഴുത്തറത്ത് കൊലപ്പെടുത്തി. സുചിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്ന് പോലീസ് തേജസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: jilted lover kills engineering student in hassan karnataka
Published: 18 Nov 2023, 10:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented