ന്യൂഡൽഹി: ഹരിദ്വാനിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന് നേരെ ഡ്രൈവർ വെടിയുതിർത്തു. ഐബിയിൽ സൂപ്രണ്ട് ഓഫ് പോലീസ് (എസ്പി) ആയി സേവനമനുഷ്ഠിക്കുന്ന സി.പി. നൗട്ട്യാൽ ആണ് ആക്രമണത്തിനിരയായത്. വിനോദ് നേഗി എന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ ഉദ്യോഗസ്ഥനെ ആദ്യം പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് ഋഷികേശിലെ എയിംസിലേക്ക് മാറ്റി. കാൻഖൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവം പോലീസ് വകുപ്പിലും സുരക്ഷാ ഏജൻസികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വെടിവെപ്പിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ജോലിയിലെ സമ്മർദ്ദം കാരണം പ്രതി നിരാശനായിരുന്നെന്നാണ് 'ദൈനിക് ഭാസ്കർ' റിപ്പോർട്ട് ചെയ്യുന്നത്. പ്രതിയായ ഡ്രൈവറെ താൽക്കാലിക അടിസ്ഥാനത്തിലാണ് ജോലിക്കെടുത്തതെന്ന് എസ്എസ്പി നവനീത് സിംഗ് ഭുള്ളർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്യുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അനധികൃത തോക്ക് ഉപയോഗിച്ചാണ് പ്രതി ഐബി ഉദ്യോഗസ്ഥനുനേരെ വെടിയുതിർത്തതെന്നാണ് വിവരം.
Content Highlights: Intelligence Bureau SP C.P. Nautiyal shot by his temporary driver Vinod Negi in Haridwar., The injured officer was shifted to AIIMS Rishikesh in critical condition., Preliminary reports suggest work stress as a possible motive, while police investigation is ongoing.
Published: 21 Nov 2026, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented