ബെംഗളൂരു: കർണാടകയിൽ വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ദാവൻഗരെയിലാണ് സംഭവം. ഭാര്യ എടുത്ത വായ്പയെച്ചൊല്ലിയായിരുന്നു തർക്കം.
ചൊവ്വാഴ്ചയായിരുന്നു സംഭവം. വിദ്യ എന്ന യുവതി ഭർത്താവിന്റെ ജാമ്യത്തിൽ പണം കടമെടുത്തിരുന്നു. എന്നാൽ, തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ നിരന്തരം പ്രശ്നമുണ്ടാക്കി. ഇതേച്ചൊല്ലിയായിരുന്നു ദമ്പതിമാർ തർക്കത്തിലേർപ്പെട്ടത്. യുവതിയെ നിലത്തേക്ക് തള്ളിയിട്ടശേഷം ഭർത്താവ് വിജയ് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
സഹായത്തിനായുള്ള നിലവിളികേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. ഉടൻ തന്നെ യുവതിയെ തൊട്ടടുത്തുള്ള ചന്നഗിരി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ മൂക്ക് അറ്റുപോയിരുന്നു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിദ്യയുടെ ഭർത്താവിനെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Karnataka Husband Bites Off Wife's Nose in Loan Repayment Dispute
Published: 11 Jul 2025, 08:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented