തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പോലീസും കഴക്കൂട്ടം ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.
വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വാട്ടർ ടാങ്കിന്റെ മാനുവൽ ഹോൾ വഴിയാണ് 15 അടി താഴ്ചയിലുണ്ടായിരുന്ന അസ്ഥികൂടം കിടക്കുന്നത് കണ്ടത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.
കഴക്കൂട്ടം ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാത്തതിനാൽ മടങ്ങി. വ്യാഴാഴ്ച രാവിലെ ഫോറൻസിക്ക് വിഭാഗം എത്തിയശേഷം ഫയർഫോഴ്സിന്റെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
Content Highlights: human skull found in water tank of Karyavattom Campus
Published: 28 Feb 2024, 05:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented