തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ബംഗ്ലാദേശ് സ്വദേശിയായ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വകുപ്പ് മേധാവിക്ക് സസ്പെൻഷൻ. അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്.എം.റാഫിയെ സസ്പെൻഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു നീക്കാനുമാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്.
വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.മൂന്നു വർഷം മുൻപ് സർവകലാശാല റാഫിയെ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടു നിയമിക്കുകയായിരുന്നു. ചൊവ്വാഴ്ച കൂടിയ സിൻഡിക്കേറ്റിൽ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ പ്രത്യേക അജൻഡയായി വിഷയം ചർച്ചചെയ്ത ശേഷമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു മാറ്റാനും തീരുമാനിച്ചത്.
Content Highlights: Foreign student abuse complaint Department head suspended at Karyavattom campus
Published: 28 May 2025, 08:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented