ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതായി മകൾ നൽകിയ പരാതി കള്ളമെന്നു വ്യക്തമായതിനെത്തുടർന്ന് 48-കാരന് വിധിച്ച അഞ്ചുവർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമ്മയുടെ പ്രേരണയാലാണ് താൻ അച്ഛനെതിരേ പരാതി നൽകിയതെന്ന് 13-കാരി തുറന്നുപറയുകയായിരുന്നു. സ്വന്തം ഭർത്താവിനെതിരേ മകളെക്കൊണ്ട് കള്ളം പറയിപ്പിച്ച് പോലീസിൽ പരാതി നൽകിയ അമ്മയുടെ നടപടിയെ കോടതി നിശിതമായി വിമർശിച്ചു.
പുതുച്ചേരിയിലാണ് സംഭവം. അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 13-കാരി പരാതി നൽകുകയായിരുന്നു. തുടർന്ന് പുതുച്ചേരി കോടതി 2023-ൽ അച്ഛന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. എന്നാൽ, ശിക്ഷ അനുഭവിക്കവേ, താൻ നിരപരാധിയാണെന്നു വ്യക്തമാക്കി ഇയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഭാര്യയുമായി വിവാഹംമോചനം തേടി ഇയാൾ കേസ് ഫയൽ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഭർത്താവിനോട് പ്രതികാരം ചെയ്യാനാണ് മകളെ ഉപയോഗിച്ച് അമ്മ പീഡനകഥ കെട്ടിച്ചമച്ചതെന്നു കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. ഇരുഭാഗത്തിന്റേയും വാദം കേട്ടശേഷമാണ് കോടതി തടവുശിക്ഷ റദ്ദാക്കാൻ ഉത്തരവിട്ടത്.
Content Highlights: Madras High Court's Decisive Verdict: Father Gets Justice as Sexual Assault Allegation Proves False
Published: 29 Jan 2026, 08:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented