കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി താക്കോല്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 293 ഗ്രാം സ്വര്‍ണം രണ്ട് സംഭവങ്ങളിലായി എയര്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഒതുക്കങ്ങല്‍ ചക്കിപ്പാറ സെയ്തലവി (30), കോഴിക്കോട് പുതുപ്പാടി പള്ളിക്കുന്ന് സബീറലി (40) എന്നിവര്‍ പിടിയിലായി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍നിന്നാണ് സെയ്തലവി കോഴിക്കോടെത്തിയത്. ഇയാളുടെ ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ അവ സ്വര്‍ണനിര്‍മിതമാണെന്ന് കണ്ടെത്തി. ഈ താക്കോലുകളില്‍നിന്ന് ഒരു സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ അതിലുണ്ടായിരുന്ന 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍നിന്നാണ് സബീറലി കോഴിക്കോടെത്തിയത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണമിശ്രിതം അടങ്ങിയ ഒരു ക്യാപ്സ്യൂളാണ് പിടികൂടിയത്. ഈ സ്വര്‍ണ മിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 14.36 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം തങ്കം ലഭിച്ചു.
Content Highlights: gold, karipur airport, form of keys, new ways of gold smuggling
Published: 01 Mar 2023, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented