മല്ലപ്പള്ളി(പത്തനംതിട്ട): മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ അക്കൗണ്ടില്‍നിന്ന് 15,01,186 രൂപ ഓണ്‍ലൈന്‍ മുഖാന്തരം തട്ടിച്ചതായി പരാതി.

To advertise here,

ഔദ്യോഗിക സ്ഥാനമൊഴിഞ്ഞശേഷം ആനിക്കാട് സെയ്ന്റ് ഗ്രിഗോറിയോസ് ദയറയില്‍ താമസിക്കുന്ന ഇദ്ദേഹത്തെ സി.ബി.ഐ.യില്‍നിന്നെന്ന വ്യാജേന ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടു. മുംബൈയിലെ നരേഷ് ഗോയല്‍ എന്ന ആള്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ കൂറിലോസിന്റെ പേരും ഉണ്ടെന്ന് അറിയിച്ചു.

ഇത് വ്യക്തമാക്കുന്ന ചില വ്യാജരേഖകള്‍ കാട്ടുകയും ഓണ്‍ലൈന്‍ മാര്‍ഗം ഓഗസ്റ്റ് രണ്ടിന് ജുഡീഷ്യല്‍ വിചാരണ നടത്തുകയുംചെയ്തു. കേസില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനായി തട്ടിപ്പുസംഘം അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി.

തുടര്‍ന്ന് മുന്‍ മെത്രാപ്പൊലീത്തയുടെ അക്കൗണ്ടില്‍നിന്ന് രണ്ട് ദിവസങ്ങളിലായി തുക തട്ടിയെടുക്കുകയുംചെയ്തു.

കീഴ്വായ്പൂര് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.