പൊടിയാടി (പത്തനംതിട്ട): പലവട്ടം പീഡനത്തിന് ഇരയായെന്ന് കൗൺസിലിങ്ങിനിടെ പതിനേഴുകാരി വെളിപ്പെടുത്തിയതിനെ തുടർന്ന് പുളിക്കീഴ് പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു.

To advertise here,

കുട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത രണ്ട് പോക്സോ കേസുകളിലായാണ് നടപടി. ഒരുകേസിൽ അതുൽ, വിഷ്ണു, ആദർശ് എന്നിവരും മറ്റൊന്നിൽ ചങ്ങനാശ്ശേരി സ്വദേശിയായ സൂരജ് എന്നയാളുമാണ് പിടിയിലായത്. 13 വയസ്സ് മുതൽ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. പൊടിയാടി ജങ്‌ഷന് സമീപത്തുനിന്ന് കുട്ടിയെ കാറിൽ ബലമായി കയറ്റി വീട്ടിൽ കൊണ്ടുപോയി ഇവർ പീഡിപ്പിച്ചതായി സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിലൊരാൾ ഒളിവിലാണ്. അന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.