ബെംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി ബ്രാന്‍ഡില്‍ വ്യാജനെയ്യ് വില്‍പ്പന നടത്തിയ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. തമിഴ്നാട്ടില്‍ ഉത്പാദിപ്പിച്ച നെയ്യ് നന്ദിനി നെയ്യ് എന്നപേരില്‍ ബെംഗളൂരുവില്‍ വില്‍പ്പന നടത്തുകയായിരുന്നു.

To advertise here,

നന്ദിനിയുടെ അതേരീതിയിലുള്ള പാക്കറ്റുകളിലും കുപ്പികളിലുമായിരുന്നു വില്‍പ്പന. കെഎംഎഫ് വിതരണക്കാരന്‍ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവറായ അഭി അരശ് എന്നിവരാണ് അഞ്ച് മൊബൈല്‍ഫോണ്‍, നാല് ചരക്കുവാഹനങ്ങള്‍, 1.19 ലക്ഷം രൂപ, ചെറിയപാക്കറ്റുകളിലും കുപ്പികളിലുമാക്കിയ 8136 ലിറ്റര്‍ നെയ്യ് എന്നിവ പ്രതികളില്‍നിന്ന് പിടിച്ചെടുത്തു. കെഎംഎഫ് വിജിലന്‍സ് സംഘവും ക്രൈംബ്രാഞ്ച് പോലീസുംചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.