
തൃശ്ശൂര്‍: പോക്‌സോ കേസില്‍ ജാമ്യം തേടി നടന്‍ ശ്രീജിത്ത് രവി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. പെണ്‍കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ കഴിഞ്ഞദിവസമാണ് ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നടനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
തൃശ്ശൂര്‍ അയ്യന്തോളില്‍വെച്ച് ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസിലെ പ്രതി നടന്‍ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് തലേദിവസവും ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. അന്ന് കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നല്‍കിയിരുന്നില്ല. തൊട്ടടുത്തദിവസവും പ്രതി ഇത് ആവര്‍ത്തിച്ചതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
കാറിലെത്തിയാണ് ശ്രീജിത്ത് രവി നടന്നുവരികയായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഇവിടേക്ക് കാറിലെത്തിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ വന്നപ്പോള്‍ കാറില്‍നിന്നിറങ്ങി അവരെ വിളിച്ച് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു.
നഗ്നതാപ്രദര്‍ശനം നടത്തിയത് സിനിമാ നടനാണെന്ന് കുട്ടികളോ ഇവരുടെ വീട്ടുകാരോ തിരിച്ചറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവം നടന്ന സമയവും മാത്രമാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഈ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. ഇതോടെയാണ് കാറില്‍ വന്നത് നടന്‍ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തൃശ്ശൂരിലെ വീട്ടില്‍നിന്ന് നടനെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പരാതി നല്‍കിയ കുട്ടികളും തിരിച്ചറിഞ്ഞു.
അതേസമയം, തനിക്ക് മനോവൈകല്യമുണ്ടെന്നും ഇതിന് ചികിത്സ തേടുന്നതായും നടന്‍ പോലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാത്തതിനാലാണ് ഈ തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോളും പ്രതിഭാഗവും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്.
എക്‌സിബിഷനിസം എന്ന മനോവൈകല്യത്തിന് അടിമയാണെന്നും അതിനുള്ള ചികിത്സയിലാണെന്നുമാണ് ശ്രീജിത്ത് രവിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. കഴിക്കുന്ന മരുന്നുകളുടെ കുറിപ്പടിയും ഹാജരാക്കി.കഴിഞ്ഞ നവംബറില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍നിന്നുള്ളതാണിത്.
എന്നാല്‍, അറസ്റ്റിലായ വ്യാഴാഴ്ചത്തെ തീയതിയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് കോടതി പരിഗണിച്ചില്ല. ഈ റിപ്പോര്‍ട്ടില്‍ 2020-നുശേഷം കൃത്യമായി മെഡിക്കല്‍ പരിശോധനകള്‍ നടക്കുന്നില്ലെന്ന് പറയുന്നുണ്ട്. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് ഉത്തരവില്‍ പറഞ്ഞിരുന്നു.
Content Highlights: exhibitionism against school children sreejith ravi approaches highcourt to get bail in pocso case
Published: 08 Jul 2022, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented