ഈറോഡ്: ഈറോഡ് ഗോബിചെട്ടിപ്പാളയത്തില്‍ ഭണ്ഡാരം കുത്തിത്തുറക്കാനെത്തിയ മോഷ്ടാവ് മദ്യലഹരിയില്‍ ഉറങ്ങിപ്പോയി. മഞ്ചകൗണ്ടന്‍പാളയത്തു താമസിക്കുന്ന കവിന്‍(ബ്ലേഡ് കവിന്‍-25) ആണ് പോലീസിന്റെ പിടിയിലായത്.
കാലിങ്കയത്തില്‍ ബേക്കറി നടത്തിവന്ന കോഴിക്കോട് സ്വദേശി നസീറിന്റെ കടയില്‍നിന്ന് 2,500 രൂപ മോഷ്ടിച്ച ശേഷമാണ് പ്രതി സിരുവല്ലൂരിലുള്ള മാരിയമ്മന്‍ കോവിലിന്റെ ഭണ്ഡാരം കുത്തിത്തുറക്കാനെത്തിയത്. ഇതിനിടെ മദ്യപിക്കുകയുംചെയ്തു. ഭണ്ഡാരം തുറക്കുന്നതിനിടെ പ്രതി ഉറങ്ങിപ്പോയി. രാവിലെ പൂജാരി ക്ഷേത്രത്തില്‍ വന്നപ്പോഴാണ് ഭണ്ഡാരത്തിനുസമീപം യുവാവ് കിടക്കുന്നതുകണ്ടത്. ഇതിനിടയില്‍ നസീര്‍ ഗോബിചെട്ടിപ്പാളയം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് ക്ഷേത്രത്തില്‍ ഒരാള്‍ കിടക്കുന്ന വിവരംലഭിച്ചത്.
സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ബേക്കറിയില്‍ മോഷണം നടത്തിയതായി മൊഴി നല്‍കി. ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് പണമൊന്നും പോയിട്ടില്ലായെന്നാണ് നിഗമനം. പ്രതിയുടെ പേരില്‍ പല ജില്ലകളിലായി നിരവധി മോഷണക്കേസുകളുണ്ട്. ഇയാളില്‍നിന്ന് ഇരുചക്രവാഹനം, കമ്പിപ്പാര, മദ്യം, 2,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു.
Content Highlights: A thief, high on alcohol, fell asleep while trying to break into a temple donation box in Erode, India. The `Blade` Kavin was apprehended by police after his botched attempt.
Published: 16 Nov 2025, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented