കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയ പമ്പ് പോലീസ് കണ്ടെത്തിയത് ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ. പിടിയിലായതിനുശേഷം പുറത്തുവന്ന ചിത്രംകണ്ട് ഓട്ടോ ഡ്രൈവര്‍ ഷാരൂഖിനെ തിരിച്ചറിയുകയായിരുന്നു. ഇയാളുടെ ഓട്ടോയില്ക്കയറിയാണ് ഷാരൂഖ് ഷൊര്‍ണൂരിലെ പമ്പിലെത്തി രണ്ട് കുപ്പികളിലായി പെട്രോള്‍ വാങ്ങിയത്.
രാജേഷ് എന്നയാളുടെ ഓട്ടോ വിളിച്ചാണ് ഷാരൂഖ് പമ്പിലെത്തിയത്. ഷാരൂഖിന്റെ ചിത്രം പുറത്തുവന്നതോടെ തന്റെ ഓട്ടോയില്‍ കയറിയത് പ്രതിയാണെന്ന് രാജേഷ് ഓര്‍ത്തെടുത്തു. ഇത് സുഹൃത്തിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് ഷൊര്‍ണൂരിലെത്തി സി.സി.ടി.വികൾ ഉള്‍പ്പെടെ പരിശോധന നടത്തി വ്യക്തതവരുത്തി.
റെയില്‍വേ സ്റ്റേഷനില്‍നിന്ന് പെട്രോള്‍ പമ്പിലേക്ക് ഓട്ടോ വിളിച്ച് പുറപ്പെട്ട ഷാരൂഖ്, പെട്രോള്‍ വാങ്ങിയ ശേഷം അതേ ഓട്ടോയില്‍ത്തന്നെ റെയില്‍വേ സ്റ്റേഷനില്‍ തിരികെയെത്തുകയായിരുന്നെന്നാണ് ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്.
റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുതന്നെ പെട്രോള്‍ പമ്പുണ്ടായിട്ടും ഷാരൂഖ് അവിടെ പോകാതെ ഒന്നരക്കിലോമീറ്റര്‍ അകലെയുള്ള പമ്പിലേക്ക് പോകാനായിരുന്നു ഡ്രൈവറോട് നിര്‍ദേശിച്ചത്. ഡല്‍ഹി സ്വദേശിയായ ഷാരൂഖിന് ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പുകളെക്കുറിച്ച് ഇത്രമേല്‍ വിവരങ്ങള്‍ ലഭിച്ചതെങ്ങനെയെന്നതിലടക്കം ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
Content Highlights: elathur train incident, shahrukh saifi, auto driver, petrol bottle, shornur
Published: 09 Apr 2023, 05:21 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented