
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. ഷാരൂഖ് സെയ്ഫി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഷാരൂഖ് സെയ്ഫി തീവ്രചിന്താഗതിയുള്ള ആളാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ മനസിലായത്. സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ളവരുടെ വീഡിയോകള്‍ ഇയാള്‍ നിരന്തരം കണ്ടിരുന്നു. ആക്രമണം ആസൂത്രണം ചെയ്തുതന്നെയാണ് ഇയാള്‍ വന്നതെന്നും എ.ഡി.ജി.പി. വ്യക്തമാക്കി.
ഇതുവരെ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ എല്ലാതെളിവുകളും ശേഖരിച്ചു. അന്വേഷണത്തിന്റെ ചെറിയകാലയളവേ ആയിട്ടുള്ളൂ. ഇക്കാലയളവില്‍ കുറ്റകൃത്യത്തെക്കുറിച്ചുള്ള തെളിവുകളും മറ്റും ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഇത് വിപുലമായി അന്വേഷിക്കേണ്ട കേസാണെന്നും എ.ഡി.ജി.പി. പറഞ്ഞു.
Content Highlights: elathur train fire attack adgp says about the investigation and accused
Published: 17 Apr 2023, 12:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented