
കൊച്ചി: ഡാർക്ക്നെറ്റ് വഴി ലഹരിക്കടത്ത് കേസിലെ പ്രതികളെയും വിദേശത്ത് കെറ്റമിൻ കടത്തിയ കേസിലെ പ്രതിയെയും നാലുദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ട് കോടതി. കെറ്റമെലോൺ ശൃംഖലയുടെ പ്രധാനി മൂവാറ്റുപുഴ സ്വദേശി എഡിസൺ, സഹപാഠിയും കൂട്ടാളിയുമായ അരുൺ തോമസ്, വിദേശത്തേക്ക് കെറ്റമിൻ അയച്ച കേസിൽ പിടിയിലായ പറവൂർ സ്വദേശി ഡിയോൾ എന്നിവരെയാണ് എറണാകുളം സെഷൻസ് കോടതി എൻസിബി കസ്റ്റഡിയിൽ വിട്ടത്. മൂവാറ്റുപുഴ സബ് ജയിലിലിൽനിന്ന് എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷമാണ് അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.
കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഡാർക്ക് വെബിലെ രഹസ്യ പോർട്ടലുകൾ വഴി വർഷങ്ങളായി ഇവർ നടത്തിയ ലഹരി ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ തെളിവുകൾ കണ്ടെത്താനുമാണ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കും. ഡാർക്ക്നെറ്റ് വഴി എൻക്രിപ്റ്റ് ചെയ്താണെന്നും ഇത് പരിശോധിക്കാൻ പ്രതികളുടെ സാന്നിധ്യം ആവശ്യമാണ്. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ആളുകളുമായാണ് ലഹരി ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഇതേക്കുറിച്ചും അന്വേഷിക്കും.
ഡാർക്ക്നെറ്റ് കേസിൽ ഡിയോളിന്റെ പങ്കും പരിശോധിക്കുകയാണ്. വിശദമായ ചോദ്യംചെയ്യലിനു ശേഷം മാത്രമേ ഇതിൽ വ്യക്തത ലഭിക്കൂ. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കോടികളുടെ ഇടപാട് നടന്നതായാണ് വിവരം.
Content Highlights: Drug deal, dark web; Edison babu muvattupuzha and Arun deol in custody
Published: 09 Jul 2025, 07:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented