ആലപ്പുഴ: യൂത്ത് കോൺഗ്രസ് മുൻ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ മാവേലിക്കര സ്വദേശി അരുൺശിവൻകുട്ടിയെ വേട്ടയാടുന്നതിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു. പോസ്റ്റിട്ടതിന്റെ പേരിൽ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തു. തെളിവെടുപ്പിനു സഹകരിക്കുകയും ചെയ്തു. ഇതിനായി പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിയപ്പോൾ പോലീസ് സാന്നിധ്യത്തിൽ ഒരു സംഘം തന്നെ ആക്രമിച്ചു. ഇതിനെതിരേ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.

To advertise here,

സൈബർ കേസ് അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥർ ശിവൻകുട്ടി വീട്ടിൽ ഉടുപ്പിടാതിരിക്കുന്ന ഫോട്ടോയെടുത്തിരുന്നു. പോലീസെടുത്ത ഈ ഫോട്ടോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസുകാർ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച്‌ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. ജില്ല സെക്രട്ടറി ജെയിംസ് ശാമുവേലും പ്രസിഡന്റ് എം.എസ്. അരുൺകുമാർ എം.എൽ.എ.യും സംസ്ഥാന കമ്മിറ്റിയംഗം ശ്യാംകുമാറും അറിയിച്ചു.