കൊച്ചി: ചികിത്സാ പിഴവ് ആരോപിച്ച് ലക്ഷങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചതായി അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. ചികിത്സാ പിഴവ് ആരോപിച്ച് 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഈ മാസം ആദ്യവാരം ഡോ. ഗംഗാധരന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞ ഇന്ദോറിലുള്ള ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ഡോ. ആഷ ബക്ഷിയാണ് സമാന സംഭവം തനിക്കും ഉണ്ടായതായി ഡോ. വി.പി. ഗംഗാധരനെ അറിയിച്ചത്. ആന്ധ്രപ്രദേശിലുള്ള ഒരു ഡോക്ടര്‍ക്കും ഇതേ കത്ത് ലഭിച്ചിട്ടുണ്ട്. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഭീഷണിക്കത്ത് അയച്ചിട്ടുള്ളത്.
അര്‍ബുദ ചികിത്സയിലെ പിഴവുമൂലം പെണ്‍കുട്ടി മരിച്ചുവെന്നും ഇതേത്തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്‌തെന്നും നീതിതേടി കുട്ടിയുടെ പിതാവാണ് ഞങ്ങളെ സമീപിച്ചതെന്നുമായിരുന്നു ഡോ. ഗംഗാധരനു ലഭിച്ച കത്തിന്റെ ഉള്ളടക്കം. പിഴയായി 8.25 ലക്ഷം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ഭീഷണി. സംശയം തോന്നിയ ഡോ. ഗംഗാധരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജര്‍മനിയില്‍നിന്നാണ് കത്തയച്ചതെന്ന് കണ്ടെത്തിയിരുന്നു.
ഐവിഎഫ് ചികിത്സ ഫലിക്കാത്തതിനാല്‍ യുവതി ആത്മഹത്യ ചെയ്‌തെന്നും നഷ്ടപരിഹാരമായി 8.5 ലക്ഷം നല്‍കണമെന്നുമായിരുന്നു ഡോ. ആഷ ബക്ഷിക്ക് ലഭിച്ച കത്തിലെ ഉള്ളടക്കം. പണം അയക്കാനുള്ള ക്യുആര്‍ കോഡും കത്തിനോടൊപ്പം കൊടുത്തിരുന്നു. കത്ത് ലഭിച്ച ഡോ. ആഷ ബക്ഷി മാനസികമായി തളര്‍ന്നുപോയെന്ന് വെളിപ്പെടുത്തിയതായി ഡോ. ഗംഗാധരന്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ ഒരു യോഗത്തില്‍ ഇക്കാര്യം അവര്‍ വെളിപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു ഡോക്ടര്‍ക്കും സമാന അനുഭവമുണ്ടായതായി അറിഞ്ഞത്. ഇതിനിടെയാണ് ഡോ. ആഷ കേരളത്തിലെ തന്റെ സുഹൃത്ത് മുഖാന്തരം ഡോ. ഗംഗാധരനെ ബന്ധപ്പെടുന്നത്. ഡോ. ഗംഗാധരന്റെ പരാതിയിലെടുത്ത കേസില്‍ മരട് പോലീസ് അന്വേഷണം തുടരുകയാണ്. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
Content Highlights: Extortionists threaten Indian doctors demanding lakhs in compensation for alleged medical malpractic
Published: 19 Jun 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented