ന്യൂഡല്‍ഹി: വിദേശത്ത് ജോലി വാഗ്ദാനംനല്‍കി നാലു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ പിടികൂടി ഡല്‍ഹി പോലീസ്. ഇന്ത്യയിലും നേപ്പാളിലുമായി 150-ഓളം പേരെ വിദേശത്ത് ജോലി വാഗ്ദാനം നല്കി പറ്റിച്ച സംഘത്തിന്റെ സൂത്രധാരയായ യുവതിയെ ഡല്‍ഹി പോലീസിന്റെ എക്കണോമിക് ഒഫന്‍സെസ് വിങ്ങാണ് (ഇ.ഒ.ഡബ്ല്യൂ) അറസ്റ്റുചെയ്തത്. പഞ്ചാബിലെ സിറാക്പൂരിലെ വസതിയില്‍ നിന്ന് ഏപ്രില്‍ 25-നാണ് ഇവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ എട്ടുമാസമായി തുടരുന്ന തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.
വഞ്ചനാക്കുറ്റം ആരോപിച്ച് തമിഴ്നാട്, ഡല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി 23 പേര് നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് അന്വേഷണം നടത്തിയത്. ഇതിനു പിന്നാലെ തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി നേപ്പാളില്‍നിന്ന് 29 പേര് സംയുക്തമായി പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
വിദേശജോലി തേടിയെത്തുന്നവരുടെ വിശ്വാസം നേടാനായി സംഘം ആഡംബര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓഫീസ് തുടങ്ങുക. ജോലി തേടി വരുന്നവരുടെ പക്കൽനിന്ന് തുടക്കത്തില്‍ ആദ്യം കുറച്ചു പണം മാത്രമാണ് റജിസ്ട്രേഷൻ തുകയായി ആവശ്യപ്പെടുക. ഇന്‍സ്റ്റഗ്രാം, ഫെയിസ്ബുക്ക്, ലിങ്ക്ടിന് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കമ്പനി ആളുകളെ ആകര്‍ഷിച്ചിരുന്നത്.
പഞ്ചാബിലെ അമൃത്സറില് നിന്നുള്ള 29 വയസ്സുകാരനായ നിഷാന്ദ് സിങ്ങിന് 3.20 ലക്ഷം രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇയാൾ കമ്പനിയിലേക്ക് എത്തിപ്പെട്ടത്. വളരെ ആധികാരികതയോടെയാണ് ആദ്യ സന്ദർശനത്തിൽ തട്ടിപ്പുസംഘം സംസരിച്ചതെന്ന് നിഷാന്ദ് സിങ് പറയുന്നു.
ഓഫീസിലെത്തിയപ്പോള്‍ മറ്റ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ജി.എസ്.ടി. നമ്പര്‍ അടങ്ങിയ സ്ലിപ് നല്കി. രജിസ്റ്ററേഷന് ഫീയായി 5900 രൂപയും ബയോമോട്രിക് വിവരങ്ങള്‍ ചേര്‍ക്കാനായി 20,000 രൂപയും മാത്രമാണ് ആദ്യം വാങ്ങിയത്. എന്നാല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി 30,000 രൂപയും, സ്പോണ്‍സര്‍ഷിപ്പ് തുകയായി 70,000 രൂപയും വിമാന നിരക്കിന്റെ വകയില്‍ 1.05 ലക്ഷവും പിന്നീട് വാങ്ങുകയായിരുന്നു.
Content Highlights: Delhi police busts fake job racket, kingpin held from Punjab
Published: 28 Apr 2024, 02:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented