വിദേശകുടിയേറ്റം വളരെയേറെ കൂടികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് യുകെ. പഠനശേഷം അവിടെ തന്നെ തൊഴില്‍ കണ്ടെത്തി ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. യുകെയിലെ ചുരുങ്ങുന്ന തൊഴില്‍ കമ്പോളത്തെ കുറിച്ച് സംസാരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമായുള്ള മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ ജാന്‍വി ജെയിന്‍
ചുരുങ്ങുന്ന തൊഴില്‍ കമ്പോളവും കര്‍ശനമാക്കുന്ന വിസ നയങ്ങളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വിപരീതമായി ബാധിക്കുമെന്ന് ഇവര്‍ പറയുന്നു.
തൊഴില്‍ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് തന്റെ ബിരുദാനന്തര ബാച്ചിലെ ഏകദേശം 90 ശതമാനം പേരും അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടി വന്നു എന്ന് അവര്‍ അവകാശപ്പെട്ടു.
'യുകെയില്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ വരുന്നതിനെക്കുറിച്ച് നിരവധി പേര്‍ എനിക്ക് സന്ദേശമയയ്ക്കുന്നുണ്ട്, അവരോടൊക്കെ വരേണ്ടെന്നാണ് ഞാന്‍ പറയുക. എന്റെ ബാച്ചിലെ 90% പേര്‍ക്കും ജോലി കിട്ടാത്തതിനെ തുടര്‍ന്ന തിരികെ പോകേണ്ടി വന്നു. പണം വെറുതെ കളയാനുണ്ടെങ്കില്‍ അല്ലാതെ ഇങ്ങോട്ട് വരുന്നത് പരിഗണിക്കരുത്.'
ഇന്ത്യയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജാന്‍വി മാസ്റ്റേഴ്‌സിനായാണ് യുകെയിലേക്ക് പോയത്. അവര്‍ക്ക് ജോലി ലഭിച്ചെങ്കിലും, അത് സാധാരണയായി സംഭവിക്കുന്ന ഒന്നല്ലെന്നും തന്റെ കാര്യത്തില്‍ അതൊരു അപവാദമായിരുന്നു എന്നും അവര്‍ പറഞ്ഞു.
'കാര്യങ്ങള്‍ ഒരിക്കലും ഇത്ര മോശമായിരുന്നില്ല,' അവര്‍ പറഞ്ഞു, മുന്‍കാലങ്ങളില്‍ 60-70 ശതമാനം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദം കഴിഞ്ഞാല്‍ ജോലി കണ്ടെത്താന്‍ സാധിച്ചിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. ജാന്‍വിയുടെ വാദത്തോട് യോജിച്ചു കൊണ്ട് ചിലര്‍ രംഗത്തെത്തി.
'ഇന്ന് യൂറോപ്യന്‍ യൂണിയനില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതും അവിടൊരു ജീവിതം കെട്ടിപ്പടുക്കുന്നതും മുമ്പത്തേക്കാള്‍ വളരെ വ്യത്യസ്തമായി തോന്നുന്നു. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, പരിമിതമായ തൊഴിലവസരങ്ങള്‍, കടുത്ത മത്സരം എന്നിവ മുമ്പത്തേക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്റെ ചില സുഹൃത്തുക്കള്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. ചിലര്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോയി- വേറൊരാള്‍ കമന്റ് ചെയ്തു.
'ഈ തുറന്നുപറച്ചിലിന് നന്ദി, എടുത്തുചാടുന്നതിന് മുമ്പ് അപകടസാധ്യതകള്‍ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു- വേറൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: UK Job Market Struggle for International Students
Published: 14 May 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented