ശുഭ, സാബു
വിളപ്പില്‍ശാല: പി.എസ്.സി. വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ കേസില്‍ വിളപ്പില്‍ശാല പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത ദമ്പതിമാര്‍ നിരവധി പേരില്‍നിന്നു സമാനമായരീതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
പേരൂര്‍ക്കട പോലീസ് സ്റ്റേഷനു സമീപം ഗാന്ധി സ്ട്രീറ്റ് പങ്കജ വിലാസത്തില്‍നിന്നും പേട്ട പ്രിയശ്രീ ടി.സി. 30/10ല്‍ താമസിക്കുന്ന കെ.ശുഭ(42)യെയും ഭര്‍ത്താവ് സാബു (45)വിനെയും കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരം പുറത്തുവന്നത്. പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരില്‍നിന്ന് ഇവര്‍ 3,80,000-രൂപ തട്ടിച്ച കേസിലായിരുന്നു അറസ്റ്റ്. ഇവര്‍ കൂടുതല്‍ പേരില്‍നിന്ന് 20-ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പോലീസ് നല്‍കുന്ന വിവരം.
നരുവാമൂട് സ്വദേശികളായ രണ്ടുപേരില്‍നിന്ന് 95,000-രൂപയും പെരുമ്പഴുതൂര്‍ സ്വദേശിയില്‍നിന്ന് 1,15,000-രൂപയും നേമം സ്വദേശിയില്‍നിന്ന് 48,000-രൂപയും വെടിവച്ചാന്‍കോവില്‍ സ്വദേശികളില്‍നിന്ന് 1,75,000-രൂപയും വെള്ളനാട് സ്വദേശിയില്‍നിന്ന് 50,000-രൂപയും മരുതന്നൂര്‍ സ്വദേശിയില്‍നിന്ന് ഒരുലക്ഷം രൂപയും ചെറിയകൊണ്ണി സ്വദേശിയില്‍നിന്ന് 55,000-രൂപയും ഇവര്‍ തട്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മണക്കാട് സ്വദേശിയില്‍നിന്ന് 80,000-രൂപയും മലയിന്‍കീഴ് മഞ്ചാടി സ്വദേശിയില്‍നിന്ന് രണ്ടുലക്ഷം രൂപയും വവ്വാമൂല സ്വദേശികളില്‍നിന്ന് 2,75,000-രൂപയും തട്ടിച്ചെടുത്തു.
പോലീസ് അന്വേഷണത്തിനിടയില്‍ ഒളിവില്‍പ്പോയ ശുഭയെ കോഴിക്കോട് ബാലുശ്ശേരി കാട്ടാമ്പടിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ബാലുശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയുന്നതിനിടയില്‍ പലരില്‍നിന്നും സമാനമായി നടത്തിയ തട്ടിപ്പിലൂടെ ശുഭ പത്തുലക്ഷം രൂപ കൈക്കലാക്കി. താമസിക്കുന്ന സ്ഥലത്തുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വിശ്വാസം നേടുകയും ചെയ്തശേഷം ജോലിവാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണിവരുടെ രീതി.തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണിവര്‍ ചെലവഴിക്കുന്നത്.
പി.എസ്.സി. വഴിയുള്ള ജോലി വാഗ്ദാനത്തിനു പുറമേ മെഡിക്കല്‍ കോളേജ്, ആയുര്‍വേദ കോളേജ്, കെ.ടി.ഡി.സി. എന്നിവിടങ്ങളിലുമിവര്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതായി അന്വേണത്തില്‍ കണ്ടെത്തി. ഇനിയും കൂടുതല്‍ പേര്‍ ഇവരുടെ തട്ടിപ്പിനിരയായതായി സൂചനയുണ്ടെന്നും അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്‌കുമാര്‍ പറഞ്ഞു.
Content Highlights: couple arrested in job fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..