കോഴിക്കോട്: മതിയായ രേഖകളില്ലാതെ ഗോവിന്ദപുരത്തെ സ്വകാര്യ ആശുപത്രിക്കുസമീപത്തെ വീട്ടിൽതങ്ങിയ മൂന്ന് ബംഗ്ലാദേശുകാരെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം നഗരത്തിൽ വിദേശികളായ ചിലർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും കസ്റ്റഡിയിലെടുത്തത്.
റോഷ്‌നാര ബീഗം (30), പാപ്പിയ (22), റബ്ബി റിപ്പോൺ (26) എന്നിവരെയാണ് യാസീൻ എന്നയാളുടെ വീട്ടിൽനിന്ന് പിടികൂടിയത്.
പാസ്പോർട്ട്, വിസ, ഐ.ഡി. എന്നിവ ഉൾപ്പെടെയുള്ള മതിയായ യാത്രാ രേഖകളോ അനുമതിയോ ഇല്ലാതെ താമസിച്ചതിനാൽ ഇമിഗ്രേഷൻ ആൻഡ് ഫോറിൻ ആക്ട് പ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. റോഷ്‌നാരയും പാപ്പിയയും കോഴിക്കോട്ടെ സ്പാ സെന്ററുകളിലാണ് ജോലിചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു. നടക്കാവ് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.
Content Highlights: Three Bangladeshi nationals arrested in Kozhikode for lacking valid travel documents, The arrests followed an investigation into a dispute involving foreigners in the city, Two female suspects were working in Kozhikode spa centers
Published: 10 Oct 2026, 07:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented