ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിൽ രണ്ട് രോഗികളെ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. കട്ടക് എസ്സിബി മെഡിക്കൽ കോളേജിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൃദ്രോഗ വിഭാഗത്തിൽ ജോലിചെയ്തിരുന്ന പ്രതി എക്കോകാർഡിയോഗ്രാം പരിശോധനയ്ക്കെത്തിയ രോഗികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
രോഗികളുടെ ബന്ധുക്കൾ അക്രമിച്ചതായി ചൂണ്ടികാട്ടി ആരോപണവിധേയനായ ഡോക്ടർ ആശുപത്രിയിൽ ചികിത്സ തേടി. ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ പേര് പോലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗളബാഗ് പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം ആരംഭിച്ചെന്നും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കട്ടക്ക് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) അനിൽ മിശ്ര പറഞ്ഞു. ആശുപത്രി അധികൃതർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Content Highlights: Complaint that doctor raped two patients in Odisha
Published: 13 Aug 2024, 07:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented