ബിലാസ്പുർ: ബന്ധുവിന് ജാമ്യംലഭിക്കാൻ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രംവെച്ച് ശ്മശാനത്തിൽ മാന്ത്രികപൂജ നടത്തിയ യുവാവ് അറസ്റ്റിൽ. ഋഷികേഷ് കുമാർ എന്നയാളാണ് പിടിയിലായത്.

To advertise here,

ഛത്തീസ്ഗഢിലെ ബിലാസ്പുരിലെ ദേവരി ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ ശ്മശാനത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഋഷികേഷിനെ നാട്ടുകാരാണ് പോലീസിൽ ഏൽപ്പിച്ചത്. പരിശോധനയിൽ പൂജയ്ക്ക് ഉപയോഗിച്ച വസ്തുക്കൾക്കൊപ്പം ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെ ചിത്രവും കണ്ടെടുത്തു.

കുത്തുകേസിൽ പ്രതിയായ ബന്ധു പ്രിയാൻഷു ബോലെയ്ക്ക് ജാമ്യം ലഭിക്കുന്നതിനാണ് പൂജ നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഒരു തന്ത്രിയുടെ ഓൺലൈൻ വീഡിയോ കണ്ടാണ് ജാമ്യം ലഭിക്കാൻ ശ്മശാനപൂജ നടത്താൻ ഇവർ തീരുമാനിച്ചതെന്ന് ബിലാസ്പുർ പോലീസ് പറഞ്ഞു.