പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികൾ കൃഷിചെയ്തയാൾ പിടിയിൽ. കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ മനയത്രയിൽ വിജയകുമാറാണ് (59) പത്തനംതിട്ട സബ്ഡിവിഷൻ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ചെറുകോലുള്ള പറമ്പിൽ വിവിധയിടങ്ങളിൽ നട്ടുവളർത്തിയ നിലയിലാണ് അഞ്ച് കഞ്ചാവുചെടി കണ്ടെത്തിയത്.
വീടിന്റെ മുകൾനിലയിലെ പലചരക്കുകടയിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി ഒൻപതുവരെ നീണ്ടു. ടെറസിനുമുകളിൽ മേശയും അലമാരകളും വെച്ച് ക്യാബിൻതിരിച്ച് പലചരക്കുംമറ്റും വച്ച കടയിലെ കട്ടിലിന്റെ അടിയിൽനിന്ന് ഭാഗികമായി ഉണങ്ങിയ 7.8 ഗ്രാം കഞ്ചാവും, 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടികൂടിയത്. പാട്ടത്തിനെടുത്ത പുരയിടത്തിൽ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാർഷികവിളകൾക്കിടയിൽ കഞ്ചാവുചെടി നട്ടുവളർത്തിയതായും ഇയാൾ വെളിപ്പെടുത്തി.
Content Highlights: cultivating cannabis plants alongside other crops on leased land arrest
Published: 31 Aug 2025, 07:39 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented