കോട്ടയം: ഏറ്റുമാനൂരിൽ ബ്രൗൺഷു​ഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബം​ഗാൾ ഉത്തർ ദിനജ്പുർ സ്വദേശി ഇല്യാസ് അലി (35) ആണ് പിടിയിലായത്. പ്രാവട്ടം ഭാ​ഗത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. 4.5 ​ഗ്രാം ബ്രൗൺഷു​ഗർ ഇയാളിൽനിന്ന് പിടിച്ചെടുത്തു. 

To advertise here,

ഇക്കഴിഞ്ഞ ശനിയാഴ്ച വെെകിട്ട് പട്രോളിങ്ങിനിടെ പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് വിൽപ്പനയ്ക്ക് കെെവശം സൂക്ഷിച്ച ബ്രൗൺ ഷു​ഗർ പിടിച്ചെടുത്തത്. ബ്രൗൺഷു​ഗർ വിൽപ്പന നടത്തി സമ്പാദിച്ച പണവും മൊബെെൽ ഫോണും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

ഏറ്റുമാനൂർ എസ്എച്ച്ഒ അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽദേവ്, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സൈഫുദീൻ, സെബാസ്റ്റ്യൻ, എച്ച്.ജി. സാബു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.