കൊച്ചി: കാക്കനാട് ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിങ് പൂളില്‍ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥി ജോഷ്വാ(17) ആണ് മരിച്ചത്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഫ്ളാറ്റില്‍നിന്ന് വീണതാണോ മറ്റേതെങ്കിലും രീതിയിലാണോ മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. രാത്രി 12 മണിയോടുകൂടിയാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫ്ളാറ്റിലെ നാലാം നിലയിലാണ് ജോഷ്വായുടെ കുടുംബം താമസിക്കുന്നത്. ജോഷ്വായെ രാത്രി 11 മണിക്ക് സഹോദരനൊപ്പം കിടന്നുറങ്ങുന്നതായി കണ്ടതായാണ് വീട്ടുകാരുടെ മൊഴി.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
Content Highlights: boy found dead in flat swimming pool kakkanad kochi
Published: 14 Jan 2025, 11:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented