തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി റോഡില്‍ രക്തം കണ്ടെത്തി. പുന്നയൂര്‍ക്കുളം ചെമ്പന്നൂര്‍ വടക്കേക്കുന്നത്ത് റോഡിലാണ് വലിയതോതില്‍ രക്തം പരന്ന് കിടക്കുന്നത് കണ്ടത്. സംഭവത്തില്‍ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് റോഡില്‍ വലിയതോതില്‍ രക്തം കണ്ടത്. തുടര്‍ന്ന് സമീപത്തെ വീട്ടുകാരോട് തിരക്കിയപ്പോള്‍ സ്ഥലത്ത് അപകടമൊന്നും സംഭവിച്ചതിന്റെ സൂചനകള്‍ ലഭിച്ചില്ല. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
Content Highlights: blood stains found on road in thrissur punnayurkulam
Published: 25 Jun 2024, 11:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented