കട്ടപ്പന: മുളകരമേട്ടില്‍ നടന്ന കുരുമുളക് മോഷണവുമായി ബന്ധപ്പെട്ട് മൂന്നു മോഷ്ടാക്കളെയും മോഷണ മുതല്‍ വാങ്ങി സൂക്ഷിച്ച നഗരത്തിലെ വ്യാപാരിയെയും പോലീസ് അറസ്റ്റ് ചെയ്തു. കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍, കല്യാണത്തണ്ട് പയ്യംപള്ളിയില്‍ രഞ്ജിത്ത് തോമസ്, വാഴവര കുഴിയത്ത് ഹരികുമാര്‍, ഇവര്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ സ്ഥിരമായി വാങ്ങിയിരുന്ന സാഗരാ ജംഗ്ഷന് പുത്തന്‍പുരക്കല്‍ സിംഗിള്‍മോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. വ്യാപാരി സ്ഥിരമായി മോഷണ മുതലുകള്‍ വാങ്ങി കച്ചവടം നടത്തുന്നുണ്ടായിരുന്നു. ഇയാളുടെ കടയില്‍ നിന്നും മുന്‍പും വിവിധ കേസുകളിലായി പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. കട്ടപ്പന സി.ഐ. എന്‍.സുരേഷ്കുമാര്‍, എസ്.ഐ. ഡിജു, സജി, ഷാജി, ജോസഫ്, സന്തോഷ്, എസ്.സി.പി.ഒ.മാരായ സുമേഷ്, അല്‍ബാഷ്, സനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights: black Pepper theft; Three non state workers and a merchant were arrested
Published: 01 Mar 2024, 08:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented