ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽനിന്ന് ഒട്ടേറെ യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയി. രക്തത്തിന്റെ ദ്രാവക ഭാഗമായ പ്ലാസ്മയുടെ ഏതാനും യൂണിറ്റുകൾ മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
എയിംസ് ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ. ജ്ഞാനേന്ദ്ര പ്രസാദിന്റെ പരാതിയിൽ പുറംകരാർ ജീവനക്കാരനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.ബ്ലഡ് ബാങ്കിൽനിന്ന് ഏറെ നാളായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാവുന്നതായി പരാതിയിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ എയിംസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനത്തിനുള്ളിലുള്ള ആരുടെയെങ്കിലും പങ്ക് എയിംസ് അധികൃതർ സംശയിച്ചിരുന്നു, ഇതിനെത്തുടർന്ന് ബ്ലഡ് ബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.
Content Highlights: Bhopal AIIMS blood bank reports theft of numerous blood units and plasma. CCTV footage shows a person handing over plasma to an unknown individual. Police have registered a case.
Published: 03 Oct 2025, 12:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented