ബെംഗളൂരു: കർണാടകയിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ ചെറിയ തർക്കം ഒടുവിൽ ഇരുവരുടെയും ജീവനെടുത്ത സംഭവമായി മാറി. സിവിൽ എഞ്ചിനീയറായ സുമന്ത് ജെയിൻ, ഭാര്യയും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ പദ്മാവതി എന്നിവരാണ് മരിച്ച ദമ്പതികൾ. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഇരുവരും തമ്മിൽ ചെറിയ കാര്യം പറഞ്ഞ് തുടങ്ങിയ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. തർക്കത്തിനിടെ സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടർന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
പിന്നീട് ഭാര്യയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അവർക്ക് ശ്വാസമില്ലെന്ന കാര്യം സുമന്ത് മനസ്സിലാക്കിയത്. ഭയന്നുപോയ ഇയാൾ പരിഭ്രാന്തനായി തന്റെ അമ്മയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചു. സംഭവത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുമന്ത് ഭയന്നിരുന്നതായി അമ്മ പറയുന്നു.
അമ്മയെ വിളിച്ച് വെച്ചതിന് പിന്നാലെ ഒരു സന്ദേശം കൂടി സുമന്ത് അവർക്കയച്ചു. ഈ സന്ദേശം കണ്ട ഉടൻ തന്നെ അമ്മ സുമന്തിന്റെ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. വീട് തുറന്ന് നോക്കിയപ്പോൾ സുമന്തിനെ ഹാളിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മുറിയിൽ മരിച്ച നിലയിൽ പത്മിനിയും ഉണ്ടായിരുന്നു. രാജഗോപാൽ നഗർ പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ട് മരണങ്ങളും ഉണ്ടാകാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടന്നത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
സുമന്തും പദ്മാവതിയും തമ്മിൽ വഴക്കുണ്ടാകാനുള്ള കാരണം എന്താണെന്നും പദ്മാവതിയുടെ മരണം സംഭവിച്ചത് എങ്ങനെയാണെന്നും കണ്ടെത്തേണ്ടതുണ്ട് എന്ന് പോലീസ് പറഞ്ഞു.
Content Highlights: A domestic dispute between a Bengaluru couple turned fatal on Wednesday night. Civil engineer Sumant Jain allegedly assaulted and suffocated his software engineer wife, Padmavathi. Sumant later died by suicide after informing his mother about the incident. Rajagopal Nagar Police have registered a case and launched an ongoing investigation.
Published: 15 Aug 2026, 08:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented