ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാംപിള്‍ പോലീസ് പരിശോധനക്കയച്ചു. പാര്‍ട്ടി നടക്കുന്നതിനിടെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസിന്റെ ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗം നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇത് ഉപയോഗിച്ചവരെ കണ്ടെത്താനായാണ് രക്തസാംപിളുകള്‍ പരിശോധിക്കുന്നത്. തുടര്‍നടപടിക്കായി ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ് പറഞ്ഞു.

To advertise here,

ഇലക്ട്രോണിക് സിറ്റിയിലെ ഫാം ഹൗസില്‍നടന്ന നിശാ പാര്‍ട്ടിയില്‍ സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പെട്ട നൂറിലധികംപേര്‍ പങ്കെടുത്തിരുന്നു. 

ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്നുമാണ് പിടിച്ചത്. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു. ജന്മദിനാഘോഷമെന്ന് പറഞ്ഞ് ഹൈദരാബാദ് സ്വദേശി വാസുവാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.