ബെംഗളൂരു: വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ ബെംഗളൂരുവില്‍ മലയാളി കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി പ്രവര്‍ത്തിച്ചുവന്ന അഭയ് മാത്യുവിന്റെ പേരിലാണ് കേസെടുത്തത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതിയാണ് പരാതിക്കാരി. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ഇവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അടുപ്പമുണ്ടാക്കിയ പ്രതി ഇവരോടൊപ്പം രണ്ടുവര്‍ഷമായി ലിവിങ് ടുഗതര്‍ ആയി താമസിച്ചുവരികയായിരുന്നു. പക്ഷേ, അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പിന്മാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഇയാളുടെ ഫോണില്‍ നൂറുകണക്കിന് അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.
അതേസമയം, താന്‍ ഒളിവിലല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ അച്ഛനമ്മമാരെ കാണാന്‍ നാട്ടിലെത്തിയതാണെന്നും ഇയാള്‍ വീഡിയോ കോള്‍ വഴി അറിയിച്ചതായി പോലീസ് പറഞ്ഞു.
Content Highlights: A Malayali sports teacher in Bengaluru is facing charges of sexual exploitation after promising marriage to a divorced woman.
Published: 25 Sept 2025, 03:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented