പന്തീരാങ്കാവ്: രേഖകളില്ലാതെ അനധികൃതമായെത്തിയ ബംഗ്ലാദേശ് പൗരൻ പിടിയിൽ. കുഷ്പിയ ജില്ലാ സ്വദേശി മുഹമ്മദ് മൊനിരുജ്ജമൻ (44) ആണ് പന്തീരാങ്കാവ് പോലീസിൻ്റെ പിടിയിലായത്. ബംഗ്ലാദേശുകാരൻ കോഴിക്കോട് പെരുമണ്ണ മുണ്ടുപാലത്ത് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.കെ. വിനോദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നാലുമാസത്തോളമായി മുഹമ്മദ് മുണ്ടുപാലത്ത് താമസിച്ച് മരം മുറിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ബംഗ്ലാദേശിൽ നിന്നും പുഴകടന്ന് പശ്ചിമ ബംഗാളിലെത്തിയ മുഹമ്മദ് ട്രെയിൻ മാർഗമാണ് കോഴിക്കോട്ടെത്തിയത്. മുഹമ്മദ് മൊ നിരുജ്ജമൻ 2016-2017 കാലത്ത് കേരളത്തിൽ വന്നിരുന്നു. അന്ന് നിയമപരമായി വിസയിലാണ് ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
പന്തീരാങ്കാവ് എഎസ്ഐ സുനിൽകുമാർ, സിപിഒ ധനീഷ്, സിപിഒ ഡ്രൈവർ അരുൺഘോഷ്, എടിഎസ് അംഗങ്ങൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: Bangladeshi national was arrested in Pantheerankavu., He was staying in Mundupalam, Perumanna, without valid documents for about four months
Published: 18 Oct 2026, 12:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented