അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാത അരൂർ ബൈപ്പാസ് ജങ്ഷന് സമീപം അഴിച്ചുവെച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റടക്കം മോഷ്ടിച്ച മൂന്നുപേരെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു.
ലൈറ്റിനൊപ്പം കേബിൾ, വെൽഡിങ് ഉപകരണങ്ങൾ എന്നിവയും സംഘം മോഷ്ടിച്ചിരുന്നു. ഇവ സൂക്ഷിച്ചിരുന്ന നിർമാണ കരാർ കമ്പനി അധികൃതർ മോഷണവിവരം അറിഞ്ഞിരുന്നില്ല. അന്തർ സംസ്ഥാന മോഷ്ടാക്കളായ തമിഴ്നാട് അരശിക്കോവിൽ തെരുവിൽ സുരേഷ് (41), കന്യാകുമാരി നാഗർകോവിൽ പൊളിക്കുന്നുശേരിൽ കോദൈ ഗ്രാമത്തിൽ സോബിൻ (35), ഇടുക്കി കാരക്കാട് അയ്യപ്പൻകോവിൽ അയ്യപ്പൻ (26) എന്നിവരെയാണ് രാത്രികാല പട്രോളിങ്ങിനിടെ അരൂർ സെയ്ന്റ് അഗസ്റ്റിൻസ് പള്ളിക്ക് പടിഞ്ഞാറുഭാഗത്തെ റോഡിൽനിന്നും വെള്ളിയാഴ്ച പുലർച്ചെ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
സുരേഷ്, സോബിൻ എന്നിവർ നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അരൂർ എസ്.ഐ. വി.എ. അഭീഷിന്റെ നേതൃത്വത്തിൽ ടെൽസൺ തോമസ്, സുരേഷ് ബാബു എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Content Highlights: Three suspects arrested by Aroor police for stealing high-mast lights and welding equipment., The accused are interstate thieves with previous criminal records., The theft occurred at the national highway construction site near Aroor bypass., Police recovered stolen goods during night patrolling.
Published: 28 Mar 2026, 08:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented