ന്യൂജെന്‍ ലഹരി; ഉണര്‍ത്തി വിടുന്നത്  മൃദുല വികാരങ്ങളല്ല,മൃഗീയ വാസനകള്‍ 


രാജി പുതുക്കുടി

പ്രതീകാത്മക ചിത്രം | Photo: Getty Images

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് അമിതമായി ലഹരി ഉപയോഗിച്ച യുവാവ് അച്ഛനമ്മമാരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്. ഏത് തരം ലഹരി ഉപയോഗിക്കുന്നവരായാലും പറയുന്ന ഒന്നുണ്ട് അതുപയോഗിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം.

ഓഫാകുമ്പോള്‍ കിട്ടുന്ന മനസ്സമാധാനം, അത് വേറെന്ത് ചെയ്താലും കിട്ടില്ലെന്ന പ്രത്യേകത. അങ്ങനെ ലഹരി ഉപയോഗിച്ച് മനസുഖം കിട്ടിയിരുന്നെങ്കില്‍ ഷൈന്‍ കുമാര്‍ എന്ന യുവാവ് അച്ഛനമ്മമാരെ കുത്തിക്കൊല്ലാന്‍ നോക്കില്ലെന്ന് ഉറപ്പ് അപ്പോള്‍ പിന്നെ ഷൈനിന്റെ കാര്യത്തിലും ഇതുപോലെ അക്രമാസക്തരാവുന്ന മറ്റുള്ളവരുടെ കാര്യത്തിലും എന്താവും സംഭവിച്ചിട്ടുണ്ടാവുക?അറിയണം ലഹരി പതിയെ വിളിച്ചുണര്‍ത്തുന്നത് മൃഗീയ വാസനകളെ ആണ് - ഡോ പി.എന്‍ സുരേഷ് കുമാര്‍

ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയാല്‍ അത് ആദ്യം ബാധിക്കുന്നത് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെയാണ്. മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്ന മനുഷ്യന് വിവേകവും വിവേചനവും നല്‍കുന്ന മസ്തിഷ്‌കത്തിലെ ഭാഗമാണ് പ്രീഫ്രോണ്ടല്‍ ഏരിയ (നെറ്റിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗം ) മദ്യം ഉള്‍പ്പടെ എല്ലാ ലഹരി വസ്തുക്കളും ആദ്യം ചെയ്യുന്നത് ഈ ഭാഗത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുക എന്നതാണ് . ഈ ഭാഗത്തെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍ മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ചില വികാരങ്ങളും ചിന്തകളും യാതൊരു മറകളുമില്ലാതെ പുറത്ത് വരുകയും ശരീരം അതിനനുസരിച്ച് പുറത്ത് പ്രവര്‍ത്തിക്കുകയും ചെയ്യും. ലഹരി ഉപയോഗിക്കുന്നവരില്‍ മൂന്ന്
സ്റ്റേജുകളില്‍ ഇത്തരം പ്രവണതകള്‍ കാണാന്‍ കഴിയും

1) ഇന്‍ ടോക്‌സിക്കേറ്റഡ് സ്റ്റേജ്

ശരീരത്തില്‍ എത്തുന്ന ലഹരിയിടെ അളവ് വളരെ കൂടുതലാവുന്ന അവസ്ഥയാണിത്. ഈ സമയത്ത് മസ്തിഷ്‌കത്തിലെ പ്രീഫ്രോണ്ടല്‍ ഏരിയയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതിലൂടെ വ്യക്തി അക്രമാസക്തമാകും

2) വിത്ത് ഡ്രോവല്‍ സിന്‍ഡ്രം
സ്ഥിരമായി ഉപയോഗിക്കുന്ന ലഹരി വസ്തു കുറച്ച് സമയത്തേക്ക് കിട്ടാതാവുമ്പോളും ലഹരിക്കടിമയായ വ്യക്തി അക്രമാസക്തമായി പെരുമാറും ലഹരി ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന തോന്നലാണ് ഇതിന് പ്രേരിപ്പിക്കുന്നത് . ലഹരി കിട്ടാന്‍ കൊലപാതകവും കിട്ടാതായാല്‍ ആത്മഹത്യയും വരെ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും.

3) ഡ്രഗ് ഇന്‍ഡ്യൂസ്ഡ് സൈക്കോസിസ്
നിരന്തരമായ ലഹരി ഉപയോഗം പ്രീഫ്രോണ്ടല്‍ ഏരിയയുടെ പ്രവര്‍ത്തനത്തെ ബാധിച്ച് ആ വ്യക്തി ലഹരിയ്ക്ക് അടിമയാകുന്നതിന് മുമ്പ് കാണിച്ചിരുന്ന പെരുമാറ്റ രീതികളെല്ലാം പാടെ മാറി. പുതിയ പല തരം പെരുമാറ്റ രീതികളും പ്രകടിപ്പിക്കുന്ന അവസ്ഥയാണിത്. വ്യക്തിത്വം പാടെ മാറി സംശയം,അക്ഷമ,നശീകരണ പ്രവര്‍ത്തി,എടുത്തു ചാട്ടം തുടങ്ങിയവ കാണിക്കുന്ന കൂടെയുള്ളവര്‍ക്ക് അപരിചിതത്വം തോന്നുന്ന രീതിയിലുള്ള ഒരാളായി നിരന്തരം ലഹരി ഉപയോഗിക്കുന്നവര്‍ മാറും

ഇത്തരം അക്രമങ്ങള്‍ കാണിക്കുന്ന രീതിയിലേക്ക് ഒരാള്‍ എത്തിയാല്‍ രക്ഷിതാക്കളെന്നോ കൂടപ്പിറപ്പുകളെന്നോ സുഹൃത്തുക്കളെന്നോ എന്ന വ്യത്യാസമില്ലാതെ എല്ലാവരേയും ഉപദ്രവിക്കുകയും സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്യും. കൃത്യമായ ചികിത്സയിലൂടെ മാത്രമേ തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലേക്ക് കൊണ്ട് വരാന്‍ കഴിയൂ.

മാനസികാരോഗ്യ വിദഗ്ദരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയാണ് ഈ ഘട്ടത്തില്‍ ആവശ്യം: ദേഷ്യം, വാശി, സംശയം, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആന്റി സൈക്കോട്ടിക് മരുന്നുകളും ,
ഉറക്കം കിട്ടാനുള്ള മരുന്നുകളും നല്‍കേണ്ടി വരും, സെല്ലില്‍ പൂട്ടിയിട്ടോ മരുന്നുകള്‍ നല്‍കി മയക്കിയോ ചികിത്സ തുടങ്ങേണ്ട അവസ്ഥയാണ് കൂടുതലാവും ഉണ്ടാവുക. പിന്നീട് രോഗി കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാവുന്ന അവസ്ഥയില്‍ എത്തിയാല്‍ കൗണ്‍സിലിംങും നല്‍കും. ഡീ അഡിക്ഷന്‍ ട്രീറ്റ്‌മെന്റും നല്‍കും

Content Highlights: anti drugs campaign valicheriyoo vishalokam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented